കട്ടപ്പന: എംജി സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും നാളയും കട്ടപ്പന ഗവ. കോളജില്‍ നാടകോത്സവം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നാടക കലാകാരന് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, സര്‍വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ രാജന്, ജനറല്‍ സെക്രട്ടറി യദു കൃഷ്ണന്, ഡിഎസ്എസ് ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവേല്‍, പരീക്ഷാ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെ നടക്കുന്ന പരിപാടിയില്‍ സര്‍വകലാശാലയിലെ 32 കോളജുകളിലെ മത്സരാര്‍ഥികള്‍ നാടകങ്ങള്‍ അവതരിപ്പിക്കും. ദേശത്തുടി ഫ്ലോക് ബാന്‍ഡിന്റെ നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും നാളെ നടക്കുമെന്നു സംഘാടകസമിതി ഭാരവാഹികളായ ടോണി കുര്യാക്കോസ്, ജിനീഷ രാജന്, ലിനു ജോസ് എന്നിവര്‍ അറിയിച്ചു.