തൊടുപുഴ: ഉടുന്പന്നൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും ചീനിക്കുഴി ബ്രാഞ്ച് മന്ദിരത്തിന്റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്നു ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് പ്രസിഡന്റായിരിക്കെ മരണമടഞ്ഞ രാജീവ് രാജനെ അനുസ്മരിച്ച് തൊടുപുഴ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് പ്രസംഗിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഐസിഡിപിയുടെ 28 ലക്ഷം രൂപയും ബാങ്കിന്റെ ലാഭവിഹിതത്തിൽനിന്നു കെട്ടിട നിർമാണത്തിനായി മാറ്റിവച്ച തുകയും ഉപയോഗിച്ചാണ് ആധുനിക രീതിയിൽ കെട്ടിടം നിർമിച്ചത്. താത്കാലികമായി ബാങ്ക് പ്രവർത്തിച്ചിരുന്ന മുറിയിൽ നീതി മെഡിക്കൽ സ്റ്റോറും നീതി ലാബും ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജ്, നിർമാണ കമ്മിറ്റി കണ്‍വീനർ സോമി അഗസ്റ്റിൻ, കമ്മിറ്റിയംഗങ്ങളായ ടി.കെ. നവാസ്, എൻ.ജെ. മാമച്ചൻ, സെക്രട്ടറി ഇൻചാർജ് രമ്യ ബാലചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.