ചുങ്കത്തറ: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്ക് കന്നുക്കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. ആകെ 242 ഗുണഭോക്താക്കൾക്ക് കന്നുകുട്ടികളെ വിതരണം ചെയ്തു. ഇതിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 15 പേർക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 47 പേർക്കും ജനറൽ വിഭാഗത്തിൽ 150 പേർക്കും കന്നുകുട്ടികളെ നൽകി. പി.വി. അൻവർ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോ. ബിനേഷ് പദ്ധതി വിശദീകരിച്ചു. ക്ഷീരകർഷർക്ക് പദ്ധതി വഴി വരുന്ന ഒന്നര വർഷക്കാലത്തിനുള്ളിൽ 2500 മുതൽ 3500 ലിറ്റർ പാൽ ഉത്പാദനവും കൂടാതെ 1,25,000 മുതൽ 1,75,000 വരെ വരുമാന വർധനവും ലക്ഷ്യമിടുന്നുണ്ട്. ചടങ്ങിൽ സ്ഥിരംസമിതി അംഗങ്ങളായ എം.ആർ. ജയചന്ദ്രൻ, നുസൈബ സുധീർ, റീന, ബിന്ദു സത്യൻ, പഞ്ചായത്തംഗങ്ങളായ ബിനീഷ് കൊച്ചുപറന്പിൽ, ഷാജഹാൻ ചേലൂർ, പി.വി. പുരുഷോത്തമൻ, ഹാൻസി, ബിന്ദു കുരിക്കാശേരി, ലൈവ് സ്റ്റോക്ക്് ഇൻസ്പെക്ടർ വേദവ്യാസൻ എന്നിവർ പ്രസംഗിച്ചു.