മലപ്പുറം: സഹോദയ പെരിന്തൽമണ്ണ മേഖലാ ദ്വിദിന കിഡ്സ് ഫെസ്റ്റ് "പാപ്പിലിയോണ്സ്’ സമാപിച്ചു. ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ നടന്ന ദ്വിദിന പരിപാടികൾ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫാ.സി.പി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി ആയിരം കുട്ടികളാണ് പങ്കെടുത്തത്. 57 വ്യക്തിഗതയിനങ്ങളും ആറു ഗ്രൂപ്പിന മത്സരയിനങ്ങളും നടന്നു. സമാപന ചടങ്ങ് മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് സി.സി അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
സിബിഎസ്ഇ മലപ്പുറം സിറ്റി കോ-ഓർഡിനേറ്റർ നൗഫൽ പുത്തൻപീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തി.സെന്റ് അൽഫോൻസ അഡ്മിനിസ്ട്രേറ്റർ ഫാ. ജോണ്സണ് കൊച്ചീലാത്ത് ആധ്യക്ഷത വഹിച്ചു.
സെന്റ് അൽഫോൻസ മാനേജർ ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ, ഫാ. ഹിറ്റോ തോമസ്, ജോളി അഗസ്റ്റിൻ,മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികളായ ഫാ. സി.പി തോമസ്, അമീന ജഹാൻ, വി.എം മനോജ്, എൻ.ജി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ നരേന്ദ്രകുമാർ നന്ദി പറഞ്ഞു.മത്സരത്തിൽ നോബിൾ പബ്ലിക് സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി. സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾഫസ്റ്റ് റണ്ണറപ്പും സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി.കാറ്റഗറി ഒന്ന് വിഭാഗത്തിൽ 120 പോയിന്റുകളുമായി നോബിൾ പബ്ലിക് സ്കൂൾ ചാന്പ്യൻമാരായി. 118 പോയിന്റുമായി സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും 114 പോയിന്റുമായി സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പുമായി.കാറ്റഗറി രണ്ട് വിഭാഗത്തിൽ നോബിൾ പബ്ലിക് സ്കൂൾ (140)ചാന്പ്യൻമാരായി. സ്ട്രൈറ്റ്പാത്ത് (135) ഫസ്റ്റ് റണ്ണറപ്പും സെന്റ് അൽഫോൻസ (123) സെക്കൻഡ് റണ്ണറപ്പുമായി. കാറ്റഗറി മൂന്നിൽ സ്ട്രൈറ്റ്പാത്ത് സ്കൂൾ (165) ചാന്പ്യൻമാരായി. ഫസ്റ്റ് റണ്ണറപ്പായി സേക്രഡ് ഹാർട്ട് സിഎഐ സ്കൂളും (143) സെക്കൻഡ് റണ്ണറപ്പായി നോബിൾ പബ്ലിക് സ്കൂളും (142) വിജയിച്ചു.കാറ്റഗറി നാലിൽ അൽഅമീൻ (160) ചാന്പ്യൻമാരായി. ഫസ്റ്റ് റണ്ണറപ്പായി സ്ട്രൈറ്റ്പാത്ത് സ്കൂളും (158) സെക്കൻഡ് റണ്ണറപ്പായി നോബിൾ പബ്ലിക് സ്കൂളും (153) വിജയിച്ചു. വിജയികൾക്ക് സിനിമ സീരിയൽ നടൻ ഡൊമിനിക് ചിറ്റേട്ട് ട്രോഫികൾ വിതരണം ചെയ്തു.