ന്യൂഡൽഹി: ഫരിദാബാദ് രൂപതയിലെ 2021-2023 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാതൃവേദി ഭാരവാഹികളുടെ പ്രഥമ യോഗം അർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു.
ഭാരവാഹികളായി സിസ്റ്റർ മെർളി(ആനിമേറ്റർ), സുനില ടോണി (പ്രസിഡന്റ്), ജെസി മോനി വർഗീസ് ( വൈസ് പ്രസിഡന്റ്) , ഷീല ജോസ് (സെക്രട്ടറി), ഫിലോമിന മാത്യു (ജോയിന്റ് സെക്രട്ടറി), ബിജി ജോസഫ് ( ട്രഷറർ), മിനി ബിജു (ജോയിന്റ് ട്രഷറർ), ബിന്ദു ജോഷി (സെനറ്റ് മെന്പർ), ത്രേസ്യ ജോസ് (സെനറ്റ് മെന്പർ) എന്നിവരെ തെരഞ്ഞടുത്തു.
ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, ഡയറക്ടർ ഫാ. മാർട്ടിൻ പാലമറ്റം എന്നിവരോടൊപ്പം മാതൃവേദിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെകുറിച്ച് അർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുമായി വിശദമായി ചർച്ചചെയ്തു.
കഴിഞ്ഞ രണ്ടുവർഷക്കാലം ഭാരവാഹികളായിരുന്നു അമ്മമാർക്ക്, അവരുടെ നിസ്വാർഥ സേവനത്തിന് ഫാ. മാർട്ടിൻ പാലമറ്റം നന്ദി അറിയിക്കുകയും അഭിവന്ദ്യ പിതാവ് മൊമെന്േറാ നൽകി അവരെ ആദരിക്കുകയും ചെയ്തു.
രൂപതയിലെ അധ്യാപികമാരയിട്ടുള്ള അമ്മമാരുടെ സേവനം ഉപയോഗപ്പെടുത്തി 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠനസംബന്ധമായ സംശയനിവാരണ ഓണ്‍ലൈൻ ക്ലാസുകൾ നടത്താനും, രൂപതയിലെ സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകാനും തീരുമാനിച്ചു.
മാതൃവേദിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാൻ ഉതകുന്നതായിരിക്കണമെന്ന് അഭിവന്ദ്യ പിതാവ് നിർദ്ദേശിച്ചു.
റെജി നെല്ലിക്കുന്നത്ത്
ഫരിദാബാദ് രൂപതയിലെ മാതൃവേദി ഭാരവാഹികളെ തെരഞ്ഞടുത്തു
11:29 PM Aug 16, 2021 | Deepika.com