ന്യൂഡൽഹി: ഡിഎംഎ ബദർപ്പൂർ ഏരിയയുടെ മലയാള ഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവം ഓഗസ്റ്റ് 12 വ്യാഴാഴ്ച വൈകിട്ട് 8 മുതൽ ഗൂഗിൽ മീറ്റിലൂടെ അരങ്ങേറും. കുമാരി മിഥുന അനിലിന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ഏരിയ ചെയർമാൻ അശോക് കുമാർ അധ്യക്ഷത വഹിക്കും. ജോയിന്റ് സെക്രട്ടറി എം.ആർ. രാജേഷ് സ്വാഗതം ആശംസിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി സി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ ഡൽഹി വൈസ് പ്രസിഡന്റ് കെ.കെ. പ്രസന്ന മുഖ്യാതിഥിയായി പങ്കെടുക്കും.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ കോർഡിനേറ്ററുമായ കെജി രാഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെജെ ടോണി, ഡിഎംഎ ട്രഷറർ മാത്യു ജോസ്, കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ കഐസ് അനില, ദിൽഷാദ് കോളനി ഏരിയ ചെയർമാനും മലയാളം മിഷൻ ട്രെഷറാറുമായ അജികുമാർ മേടയിൽ, മലയാളം ക്ളാസ് ഏരിയ കോഓർഡിനേറ്റർ സുജാ രാജേന്ദ്രൻ, മലയാളം ക്ളാസ് അധ്യാപികമാരായ രമ കുറുപ്പ്, കനക കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മലയാളം ക്ലാസ് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 9910377690
റിപ്പോർട്ട്: പി.എൻ. ഷാജി
ഡിഎംഎ ബദർപ്പൂർ ഏരിയയുടെ പ്രവേശനോത്സവം ഓഗസ്റ്റ് 12 വ്യാഴാഴ്ച
09:33 PM Aug 12, 2021 | Deepika.com