ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4*400 മീറ്റർ റിലേ ടീമിൽ ഫരീദാബാദ് രൂപതയിലെ രോഹിണി ഇടവകയിൽ നിന്നുള്ള അമോജ് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്റ് അംഗം കൂടിയാണ് അമോജ്.
അമോജിന്റെ വിജയത്തിനായി ഫരീദാബാദ് ഡിഎസ്വൈഎം ടീം ഓഗസ്റ്റ് അഞ്ചിന് പ്രാർഥനാ സമ്മേളനം നടത്തി. ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ, ഫാ. ജിതിൻ, ഗ്ലോറി റോസ് റോയ് എന്നിവരും മറ്റ് ഉടഥങ രൂപതാ ടീം അംഗങ്ങളും ഒപ്പം അമോജ് ജേക്കബും പ്രാർഥനാസംഗമത്തിൽ പങ്കെടുത്തു.
ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രാർഥനാശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ അമോജിനായുള്ള പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അവസാനം, അമോജ് ജേക്കബ് എല്ലാവർക്കും നന്ദി പറയുകയും ഒളിമ്പിക് അത്ലറ്റ് എന്ന നിലയിൽ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ടോക്കിയോ ഒളിമ്പിക്സ്: അമോജിന്റെ വിജയത്തിനായി പ്രാർഥനാസംഗമം
03:14 PM Aug 06, 2021 | Deepika.com