തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ ടര്നാക്കയിലുള്ള വീടിനു പുറത്തുവച്ചാണ് സംഭവം ഉണ്ടായത്. റോഡിൽ വച്ച് നടിയുടെ കൂടെ നിന്നു സെല്‍ഫിയെടുക്കാന്‍ സമീപിച്ച കുട്ടിയുടെ ഫോണാണ് നടി പിടിച്ചു വാങ്ങിയ ശേഷം എറിഞ്ഞ് പൊട്ടിച്ചത്.
ഇതേത്തുടർന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലും ചാനലുകളിലും വാര്‍ത്ത പ്രചരിച്ചതോടെ അനസൂയക്കെതിരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.