ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ കാപാസ് ഹേഡാ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രവേശനോത്സവം ഗൂഗിൾ മീറ്റിലൂടെ അരങ്ങേറി.
ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മയിൽപീലി (ഡൽഹി ) ചീഫ് എഡിറ്റർ മുക്ത വാര്യർ മുഖ്യാതിഥിയായി പങ്കെടുത്തു
ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ.ജെ. ടോണി, കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ അനിലാ ഷാജി, ജനക് പുരി ഏരിയ വൈസ് ചെയർമാനും മലയാളം മിഷൻ കോ-ഓർഡിനേറ്ററുമായ ജി. തുളസീധരൻ, ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, ഉപദേശക സമിതിഅംഗം അഡ്വ്. കെ.വി. ഗോപി, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ഏരിയ കോ-ഓർഡിനേറ്റർ മണികണ്ഠൻ, മലയാള ഭാഷാധ്യാപകരായ രാധ സന്തോഷ്, ശാരദ അയ്യപ്പൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡിഎംഎ മഹിപാൽപൂർ കാപ്പസ്ഹേഡാ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവം
08:22 PM Jul 26, 2021 | Deepika.com