ന്യൂഡൽഹി: ജപ്പാനിൽ വെള്ളിയാഴ്ച തിരിതെളിയുന്ന ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അഭിനന്ദനങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ. കായിക യുവജനകാര്യ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ക്യാപ്റ്റൻ അനുരാഗ് സിംഗ് താക്കൂറിനാണ് ഡിഎംഎ അഭിനന്ദന സന്ദേശമയച്ചത്.
ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ ടോക്കിയോയിൽ അരങ്ങേറുന്ന കായിക മാമാങ്കത്തിൽ 18 ഇനങ്ങളിൽ മാറ്റുരക്കുന്ന ഇന്ത്യയുടെ 127 കായിക താരങ്ങൾക്കും ഡൽഹി മലയാളികളുടെ ഭാവുകങ്ങൾ നേരുന്നതായി ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥും അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണിയും ആശംസാ സന്ദേശത്തിൽ അറിയിച്ചു.
ഒളിന്പിക്സ് ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യക്ക്, പങ്കെടുക്കുന്ന 18 ഇനങ്ങളിലും സുവർണ നേട്ടം കൈവരിക്കാൻ കഴിയട്ടെയെന്നും മികവുറ്റ സംഘത്തെ മത്സരങ്ങൾക്കായി തെരഞ്ഞെടുത്ത കായിക മന്ത്രാലയത്തിന് അഭിനന്ദനങ്ങളും സന്ദേശത്തിൽ ഡിഎംഎ രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിനന്ദന സന്ദേശത്തിന്റെ പകർപ്പ് പ്രധാന മന്ത്രി നരേന്ദ്ര ദാമോദർ മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് അനിൽചന്ദ്ര ഷായ്ക്കും അയച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.എൻ. ഷാജി
ഒളിന്പക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അഭിനന്ദനങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ
09:44 PM Jul 22, 2021 | Deepika.com