ജസോല ഫാത്തിമ മാതാ ദേവാലയത്തിൽ പ്രത്യേക പ്രാർഥന യജ്ഞം ജൂലൈ 10 ന്

06:58 PM Jul 09, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് മൂലം മരണമടഞ്ഞവരുടെ നിത്യശാന്തിക്കും അവരുടെ കുടുംബങ്ങളൾക്കും വേണ്ടി ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർഥന ഇന്ന് ജസോല
ദേവാലയത്തിൽ

കോവിഡ് മൂലം മരണമടഞ്ഞവരുടെ നിത്യശാന്തിക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഫരീദാബാദ് രൂപത പ്രത്യേക പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ജൂലൈ 10 നു (ശനി)
വൈകിട്ട് ആറിന് ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണി കുളങ്ങരയുടെ മുഖ്യ കാർമികത്വം വഹിക്കും. മരിച്ചു പോയ വ്യക്തികളുടെ ചിത്രങ്ങൾ വച്ച് പ്രാർഥിക്കുന്ന പ്രത്യേക ചടങ്ങുകളിൽ അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചുകൊണ്ട് ആർച്ച്ബിഷപ് സന്ദേശം നൽകും . തിരുക്കർമങ്ങൾക്ക് ശേഷം അദ്ദേഹം ഓരോ കുടുംബത്തേയും പ്രത്യേകം കണ്ട് സംസാരിക്കും. രൂപത ലിറ്റർജി കമ്മിഷൻ ഡയറക്ടർ ഫാ. മാർട്ടിൻ പാലമറ്റത്തിന്‍റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈസിംഗ്സ് വഴി പ്രാർത്ഥന യജ്ഞം തൽസമയം സംപ്രേഷണം
ചെയ്യും. ഈ പ്രാർഥന യജ്ഞത്തിന്‍റെ ഭാഗമായി നേരത്തെ ജൂൺ 26നു ദിൽഷാദ് ഗാർഡൻ സെന്‍റ് ഫ്രാൻസിസ് അസിസി ഫൊറോന ദേവാലയത്തിൽ വിശുദ്ധ ബലിയും പ്രത്യേക
പ്രാർഥനകളും നടത്തപ്പെട്ടിരുന്നു. നിരവധി കുടുംബങ്ങളും ധാരളം ആളുകൾ ഓൺലൈനായും
തിരുക്കർമങ്ങളിലും പങ്കുകൊണ്ടു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്