ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ ആഭിമുഖ്യത്തിൽ കേരളാ സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ മലയാള ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രവേശനോത്സവം ജൂലൈ 4 ഞായറാഴ്ച വൈകുന്നേരം നാലിന് സൂമിലൂടെ അരങ്ങേറും.
ഏരിയ ചെയർമാൻ വർഗീസ് പി. മാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്യും. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും.
മലയാളം മിഷൻ ഡൽഹി സെക്രട്ടറി ശ്രീനിവാസ് എൻ.വി, ഡിഎംഎ. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോ-ഓർഡിനേറ്ററുമായ രാഘുനാഥൻ നായർ കെ ജി, ഡി.എം.എ. വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, ഡിഎംഎ. അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ.ജെ ടോണി, ഡിഎംഎ. കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ അനിലാ ഷാജി, ഏരിയ ഒഫീഷിയേറ്റിങ് സെക്രട്ടറി ഉല്ലാസ് ജോസഫ്, ഏരിയ വൈസ് ചെയർമാൻ ജി തുളസീധരൻ, കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ കോ-ഓർഡിനേറ്ററുമായ പ്രദീപ് ദാമോദരൻ, മലയാളം ടീച്ചർ വിജയശ്രീ വിനോദ്, ഏരിയ വനിതാ വിഭാഗം കണ്‍വീനർ ജെസി ഹരി, ഏരിയയുടെ പ്രതിമാസ പ്രോഗ്രാം കണ്‍വീനർ സുശീൽ കെ സി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും സൂം ലിങ്കിനും 8800105533 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ മലയാള ഭാഷാപഠന കേന്ദ്രം പ്രവേശനോത്സവം
08:02 PM Jul 04, 2021 | Deepika.com