ന്യൂഡൽഹി: ഫരീദാബാദിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പൂവാർ വെള്ളയിൽ വീട്ടിൽ മധു ഡി.പിയുടെ മകൻ ഡിഫനീഷ് മധു(19) ആണ് വെള്ളിയാഴ്ച രാത്രി രണ്ടിന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഫരീദാബാദ് പാലി സിമിത്തേരിയിൽ നടക്കപ്പെടും. മാതാവ്: ഷീന മധു. സഹോദരി: ഡിഫിന മധു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മലയാളിയായ യുവാവ് ഫരീദാബാദിൽ വാഹനാപകടത്തിൽ മരിച്ചു
01:42 AM Jun 27, 2021 | Deepika.com