ന്യൂഡൽഹി: ഫരിദാബാദ് രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള 2021-22 അദ്ധ്യായന വർഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകൾക്ക് ഞായറാഴ്ച ആരംഭം കുറിക്കുന്നു. അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് ഞായറാഴ്ച രാവിലെ 8ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിൽ വച്ചു തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് രൂപതയിലെ മുഴുവൻ കുട്ടികൾക്കും വിശ്വാസപരിശീലകർക്കും മാതാപിതാക്കൾക്കും വേണ്ടി വിശുദ്ധ ബലിയർപ്പിച്ച് പ്രാർഥിക്കുകയും ചെയ്യുന്നു.
വിശുദ്ധ ബലി മധ്യേ കുട്ടികൾക്കും വിശ്വാസപരിശീലകർക്കും വേണ്ടി പിതാവ് പ്രത്യേകം സന്ദേശം നൽകുകയും ചെയ്യുന്നതാണ്. രൂപത വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ ഫാ. ബാബു ആനിത്താനവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോമോൻ കപ്പലുമാക്കലും സഹകാർമ്മികരായിരിക്കും. വിശ്വാസപരിശീലന വർഷത്തിന്റെ ആരംഭത്തിന് ഒരുക്കമായി വെള്ളിയാഴ്ച വൈകിട്ട് ആറിന് ദിവ്യകാരുണ്യ ആരാധനയും തുടർന്ന് വിശുദ്ധ ബലിയും നടത്തപ്പെടുന്നു. ഫരിദാബാദ് ഡിവൈൻ ആശ്രമത്തിന്റെ ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്തനം വി.സി. ആരാധനയും രൂപതമതബോധന ഡയറക്ടർ ഫാ. ബാബു ആനിത്താനവും നേതൃത്വം നൽകി.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ രൂപതയിലെ മുഴുവൻ കുട്ടികളോടും വിശ്വാസ പരിശീലകരോടും രൂപതയുടെ യൂട്യൂബ് ചാനൽ ആയ ഠൃൗവേ ഠശറശിഴെ ലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ഈ രണ്ടു ദിവസത്തെ തിരു കർമ്മങ്ങളിലും ഓണ്‍ലൈനായി പങ്കുകൊള്ളണമെന്ന് അഭിവന്ദ്യ പിതാവ് അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫരിദാബാദ് രൂപത വിശ്വാസ പരിശീലനത്തിന് ഞായറാഴ്ച തുടക്കമാകും
07:47 PM Jun 26, 2021 | Deepika.com