ന്യൂഡൽഹി: നാൽപത് വർഷം ഡൽഹി പോലീസിൽ സേവനം അനുഷ്ഠിച്ച 24 മലയാളി പോലീസ് ഓഫീസർ മാർക്ക് കൈരളിയുടെ യാത്രയയപ്പു നൽകിയ ഡിഎംഎ ഹാളിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ വികാര നിർഭരമായി കുടുംബങ്ങളും പങ്കെടുത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ കൈരളി വെൽഫെയർ കൾചറൽ സൊസൈറ്റിയുടെയുടെ പ്രസിഡന്റ് രാജൻ, സെക്രട്ടറി ഷിബു, സുരേഷ് കുമാർ ചാക്കോ, സജീവ്മണിമല, സെബാസ്റ്റ്യൻ, രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. ഡിഎംഎയുടെ അഡിഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി മൊമെന്േറാ നൽകി ആദരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഡൽഹി പോലീസിന്റെ ഭാഗമായവർക്കാണ് യാത്രയയപ്പു നൽകിയ ഓഫീസർമാർ. സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
24 മലയാളി പോലീസ് ഓഫീസർമാർക്ക് കൈരളി യാത്രയയപ്പു നൽകി
09:46 PM Jun 08, 2021 | Deepika.com