ഗുരുവായൂർ: റെയിൽവേ മേൽപ്പാലവുമായി ബന്ധപെട്ട് പാളത്തിനു സമീപം സ്ഥാപിക്കുന്ന തൂൺ നിർമിക്കുന്നതിന് മുന്നോടിയായുള്ള പൈലിംഗ് ടെസ്റ്റിന് റെയിൽവേ അനുമതി നൽകാത്തത് പാലം നിർമാണത്തിനു തടസമാകുന്നു.
തൂണുകൾ നിർമിക്കുന്നതിനുള്ള 12 പൈലുകൾ പൂർത്തീകരിച്ചിട്ട് ഒരു മാസത്തോളമായി. പൂർത്തീകരിച്ച പൈലുകളിൽ റെയിൽവേ നിർദേശിക്കുന്ന ടെസ്റ്റുകൾ നടത്തിയിട്ടു വേണം തൂൺ നിർമാണം തുടങ്ങേണ്ടത്. കുഴികൾ എടുത്ത് പൈൽ ടെസ്റ്റുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നിർമാണ കന്പനി പൂർത്തീകരിച്ചിട്ടുണ്ട്. ഈ കുഴികളിൽ നിന്നാണ് തൂണിന്റെ അടിത്തറയും നിർമിക്കുന്നത്.
അനുമതി ലഭിച്ചാൽ തൂൺ നിർമാണം പൂർത്തിയാക്കാൻ രണ്ടു മാസം വേണ്ടി വരും. റെയിൽവേയുടെ നിർമാണ വിഭാഗമാണ് പൈൽ ടെസ്റ്റിനുള്ള അനുമതി നൽകേണ്ടത്. പൈൽ ടെസ്റ്റിനുള്ള കുഴികൾ വന്നതോടെ ഈ വഴിക്കുള്ള കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായ സ്ഥിതിയാണ്. എൻ.കെ. അക്ബർ എംഎൽഎ മുൻകയ്യെടുത്ത് എല്ലാ മാസവും അവലോകന യോഗം ചേർന്ന്, കലണ്ടർ പ്രകാരം മുന്നോട്ടു പോകുന്ന നിർമാണ പ്രവർത്തനങ്ങളാണ് റെയിൽവേയുടെ അനുമതി ലഭിക്കാത്തതു കാരണം തടസപ്പെടുന്നത്.