വടക്കേക്കാട്: പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ വാതക ക്രിമറ്റോറിയം നിർമിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമിക്കുന്നതിന് പഞ്ചായത്ത് നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എന്നാൽ എൽഡിഎഫ് കക്ഷികൾ ഭരണകക്ഷിയേ മോശമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയവിരോധം വച്ചുകൊണ്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ഫസുൻഅലിയും മറ്റു ജനപ്രതിനിധികളും പത്രസമ്മേളനത്തിൽ വിശദ്ധീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എം.കെ. നബീൽ, എം. ഗിരീഷ്, പഞ്ചായത്ത് മെന്പർമാരായ എസ.കെ. ഗാലീദ്, എം.എസ്. വിജയൻ, യുഡിഎഫ് നേതാവ് കെ. അജയ്കുമാർഎന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.