പാവറട്ടി: നിർധനരും ആലംബഹീനരുമായ ആളുകളെ കണ്ടെത്തി സൗജന്യ വസ്ത്രങ്ങൾ വിതരണം ചെയ്യാനായി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ നിന്നും അയച്ച വസ്ത്രങ്ങൾ മധ്യപ്രദേശിലെ സാഗർ രൂപതയിലെ ഗ്രാമീണർ സ്നേഹപൂർവം സ്വീകരിച്ചു. നിത്യരോഗികളും അശരണരുമായ ആയിരങ്ങൾക്കാണ് ഇടവകയുടെ കാരുണ്യ ഹസ്തം തുണയായത്.
കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിൽ പലരിൽ നിന്നുമായി ശേഖരിച്ച 3500 കിലോ വസ്ത്രങ്ങൾ 104 പെട്ടികളിലായി ലോറിയിൽ എത്തിക്കുകയായിരുന്നു. ഇത് പാവങ്ങൾക്ക് വീതിച്ചു നൽകി.
നിർധനർക്ക് വസ്ത്രങ്ങൾ സൗജന്യമായി തെരഞ്ഞെടുക്കാനായി സാഗറിലെ സന്യാസിനികൾ നേതൃത്വം നൽകി. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് തീർഥകേന്ദ്രം റെക്ടർ ഫാ. ജോണ്സണ് ഐനിക്കൽ, ട്രസ്റ്റി ജെയ്ക്കബ് കുണ്ടുകുളം, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ അറിയിച്ചു.