തൃശൂർ: കാലിക്കട്ട് സർവകലാശാലയുടെ ഇന്റർകൊളീജിയേറ്റ് പുരുഷ വിഭാഗം ചെസ് കിരീടം തുടർച്ചയായ എട്ടാം വർഷവും നിലനിർത്തി തൃശൂർ സെന്റ് തോമസ് കോളജ്. തൃത്താല ഗവണ്മെന്റ് കോളജിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന മത്സരത്തിൽ 10 പോയിന്റുകൾ നേടിയാണ് സെന്റ് തോമസ് കോളജ് കിരീടം നിലനിർത്തിയത്. എട്ടു പോയിന്റുകൾ നേടി ദേവഗിരി സെന്റ് ജോസഫ് കോളജും ഏഴു പോയിന്റുകൾ നേടി ക്രൈസ്റ്റ് കോളജും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സെന്റ് തോമസ് കോളജ് കരസ്ഥമാക്കി. സൗത്ത് സോണ്‍ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കാനായി സെന്റ് തോമസ് കോളജിലെ എബിൻ ബെന്നി, അശ്വിൻ ശ്രീകുമാർ എന്നിവരെ യൂണിവേഴ്സിറ്റി ടീമിലേക്കു തെരഞ്ഞെടുത്തു.