തൃശൂർ: ലഹരിക്കെതിരെ രണ്ടു കോടി ഗോളുകൾ പായിക്കുന്നതിൽ ഗോൾ നേട്ടവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്. സംസ്ഥാന സര്‍ക്കാരിന്റെ "നോ ടു ഡ്രഗ്സ്' കാമ്പയിനിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിലേക്കാണു ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കിക്ക്.
ജില്ലയിലെ മുഴുവൻ മേജർ ആശുപത്രിയിലെയും ബ്ലോക്ക് ആശുപത്രികളിലെയും മെഡിക്കൽ സൂപ്രണ്ടുമാർ, ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാർ, അരോഗ്യ കേരളം ഓഫീസ് ജീവനക്കാർ തുടങ്ങിയവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.
സെല്‍ഫി കോര്‍ണറും ഒരുക്കിയിരുന്നു. പൊതുജനങ്ങളും ചലഞ്ചിന്റെ ഭാഗമായി. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ വിവിധയിടങ്ങളില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, കൗൺസിലർ റെജി ജോയ്, ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.എൻ. സതീഷ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ടി.കെ. ജയന്തി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.എ. ഹരിതാദേവി, കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം അസിസ്റ്റന്റ് മാനേജരും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ ഫുട്ബോൾ താരം ടി.ജി. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.