ഇരിങ്ങാലക്കുട: കൂടൽമാണിക്യം കിഴക്കേഗോപുരനടയിൽ പത്ത് മുതൽ 15 വരെ നടക്കുന്ന പല്ലാവൂർ ദേശീയ താളവാദ്യ മഹോത്സവത്തിന് ഇന്നു തിരിതെളിയും. വൈകീട്ട് ആറിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ബലരാമന് തൃപ്പേക്കുളം പുരസ്കാരവും ചോറ്റാനിക്കര സുരേന്ദ്രൻ മാരാർക്ക് പല്ലാവൂർ ഗുരു സ്മൃതിപുരസ്കാരവും മന്ത്രി സമ്മാനിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിക്കും. ചീഫ് കോ-ഓർഡിനേറ്റർ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനാകും.
സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായിരിക്കും.