മേലൂർ: പൂലാനി നിലംപതിയിൽ സ്ഥിതി ചെയ്യുന്ന പാറക്കുളമാണ് അടിക്കാട് നിറഞ്ഞുകിടക്കുന്നത്. മുക്കാൽവെട്ടി, പൂലാനി, നായരങ്ങാടി മേഖലകളിലെ പ്രധാന ശുദ്ധജല സ്രോതസാണിത്. ഇടതുകര കനാലിന്റെ അവസാന ഭാഗത്ത് ഇരുവശത്തേക്കും ചെറിയ കാനയായി തിരിഞ്ഞു പോകുന്നു.
കനാലിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവും ഈ പ്രദേശത്തേക്കു വെള്ളമെത്താത്തതും ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നുള്ള വെള്ളം കനാലുകൾ വഴി ഒഴുകി വിടുവാൻ ശ്രമിക്കാത്തതുമാണ് കുളം വറ്റിവരളാനുള്ള കാരണമായി നാട്ടുകാർ പറയുന്നത്.
വർഷങ്ങളായി പൂലാനി ഭാഗത്തേക്ക് കനാൽ വെള്ളം എത്തിയിട്ടെന്നും കുറുപ്പം നാല്, അഞ്ച് വാർഡുകളിൽ ഒഴുക്ക് നിന്നു പോവുകയാണ്.
കിണറുകളിലെ വെള്ളം താഴ്ന്നു തുടങ്ങിയതോടെ കനാൽ വെള്ളമെത്തിച്ച് കുളം നിറയ്ക്കുവാനുള്ള നടപടി വൈകുന്നതായി പരാതിയുണ്ട്. ചാലക്കുടി പുഴയോടു ചേർന്ന ഭാഗമായതിനാൽ പുഴയിലെ ജലത്തിന്റെ ഏറ്റക്കുറച്ചിൽ സമീപത്തെ ജലാശയങ്ങളിലെ സംഭരണ തോതിൽ പ്രതിഫലനമുണ്ടാക്കി പാറക്കുളത്തിൽ സംഭരിച്ച വെള്ളം നഷ്ടപ്പെടാൻ കാരണമാകുന്നതായും പ്രദേശവാസികൾ പറയുന്നു. നാട്ടുകാർക്ക് ഉപകാരപ്രദമായ കുളത്തെ വൃത്തിയാക്കി വെള്ളം എത്തിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.