കൊരട്ടി: വിശക്കുന്നവന്റെ ഹൃദയമിടിപ്പിന് സ്നേഹവും സാന്ത്വനവും കരുതലുമൊരുക്കി കൊരട്ടി എംഎഎം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയേഴ്സ്.
നാട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുന്നവരേറെയാണെന്നും അവർ അനരല്ലെന്നുമുള്ള തിരിച്ചറിവിലൂടെ മനുഷ്യത്വത്തിന്റെ മഹനീയ മാതൃക തീർക്കുകയാണ് നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ. വീട്ടിൽ തയാറാക്കിയ 480 പൊതിച്ചോറുകളാണ് തൃശൂരിലെ സ്വരാജ് റൗണ്ടിൽ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ നേരിട്ടെത്തി വിതരണം ചെയ്തത്.
ഒട്ടേറെ മാതൃകാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്ന എൻഎസ്എസ് വിദ്യാർഥികൾ പൊതിച്ചോറു വിതരണത്തിലൂടെ സഹജീവി സ്നേഹത്തിന് ഉദാത്ത മാതൃകയായി.
പ്രോഗ്രാം ഓഫീസർ ഇ.എം. അഞ്ജു, പ്രിൻസിപ്പാൾ രതീഷ് ആർ.മേനോൻ, കോർഡിനേറ്റർ ശ്രീജിത്ത്, ഗീത ചിറയത്ത് എന്നിവർ നേതൃത്വം നൽകി.