ഇരിങ്ങാലക്കുട: അപകടങ്ങളിൽപ്പെടുന്നതും അനാഥവുമായ മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വെഫ എന്ന സന്നദ്ധസംഘടനയ്ക്ക് പ്രവർത്തിക്കാൻ ഇനി ആംബുലൻസ് സൗകര്യവും.
തോട്ടാപ്പുള്ളി വേണുഗോപാലമേനോനാണ് സംഘടനയ്ക്ക് വാഹനം വാങ്ങിനൽകിയത്. പ്രവർത്തനം ആരംഭിച്ച് ഏഴുമാസത്തിനുള്ളിൽ അപകടത്തിൽപ്പെട്ടതും അസുഖം ബാധിച്ച് തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി മിണ്ടാപ്രാണികളെ ഈ സംഘടന രക്ഷിച്ചിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ച 70 മൃഗങ്ങൾ ഇപ്പോൾ ഇവരുടെ സംരക്ഷണയിലുണ്ട്.
കൂടൽമാണിക്യ ക്ഷേത്രത്തിന്റെ മുന്നിൽ നടന്ന ചടങ്ങിൽ വെഫ ഫൗണ്ടർ വിവേകിന് വാഹനത്തിന്റെ താക്കോൽ വേണുഗോപാലമേനോൻ കൈമാറി. നഗരസഭാ കൗണ്‍സിലർ സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി. സായ്റാം മുഖ്യപ്രഭാഷണം നടത്തി.