മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ എക്സിബിഷൻ ഹോളി ഫെയർ ഫിയസ്റ്റ 2022 ന് വർണോജ്വലമായ തുടക്കം.
വേറിട്ട ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്ന വാണിജ്യ സ്റ്റാളുകൾ, കിഡ്സ് പാർക്ക്, പെറ്റ് ഷോ, ടെക്നിക്കൽ എക്സ്പോ, ഓട്ടോ എക്സ്പോ, റോബോട്ടിക്സ് എക്സിബിഷൻ, നൂതന കന്പ്യൂട്ടർ ടെക്നിക് പ്രോജക്ട് എക്സിബിഷൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയവ എക്സിബിഷന്റെ ആകർഷ ഘടകങ്ങളാണ്.
നൂറിൽ പരം ഷോപ്പിംഗ് സ്റ്റാളുകൾ, 50ൽ പരം വിവിധ ഭക്ഷണ സ്റ്റാളുകൾ എന്നിവയും എക്സിബിഷനിലുണ്ട്. ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോൻ പ്രധാന ഗായകനായി എത്തുന്ന മദ്രാസ് മൈൽ ബാൻഡ് ഷോ, മെന്റലിസ്റ്റ് നിബിൻ നിരാവത്തിന്റെ ക്രിപ്രിക് ഷോ, ഡിജെ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ എക്സിബിഷന്റെ ആകർഷകങ്ങളാണ്. വിക്രംസാരാഭായി സ്പെയ്സ് സെൻറർ, ആർമി, നേവി, മെഡിക്കൽ കോളജുകൾ, ബി എസ് എൻഎൽ, കെഎസ്ആർടിസി, കെ എസ്ഇബി തുടങ്ങിയവർ പങ്കാളികളാകുന്ന എക്സിബിഷന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ നിർവഹിച്ചു. മൂന്നുനാൾ നീളുന്ന എക്സിബിഷനിൽ പ്രവേശനം സൗജന്യമാണ് .