ചാലക്കുടി: താലൂക്ക് ആശൂപത്രിയുടെ മുൻ വശത്തെ റോഡിലെ കാനയുടെ സ്ലാബുകൾ തകർന്നു നിലയിൽ. പ്രസവ വാർഡിന്റെ മുൻ വശത്തെ കാനയുടെ സ്ലാബാണ് തകർന്നു കിടക്കുന്നത്. നിരവധി രോഗികളടക്കം കാൽനടക്കാർ സഞ്ചരിക്കുന്ന ഭാഗത്താണ് ഈ അപകടം പതിയിരിക്കുന്നത്.
ഈ ഭാഗത്ത് തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിലേയ്ക്ക് എത്തുന്നവരുടെ അടുത്തേക്ക് നായ്ക്കൾ കുരച്ചു കൊണ്ട് എത്തുന്നത് പതിവ് കാഴ്ചയാണ്. തെരുവുനായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാരെ പിന്നാലെ വന്ന് ഉപദ്രവിക്കുന്നതും പതിവാണ്. പ്രശ്നം പരിഹരിക്കാൻ നഗരസഭ പല പ്രഖ്യാപന ങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാക്കുന്നില്ല.