കിഴക്കമ്പലം: കുന്നത്തുനാട് എംഎൽഎ പി .വി ശ്രീനിജിന്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചതു ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ട് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടത്തുന്ന പരിപാടികളിൽ എംഎൽഎയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്റി 20 എന്ന പ്രാദേശിക പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നും ഇതിൽ വലിയ ഗൂഢാലോചന നടത്തി ട്വന്റി 20 പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തനിക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പരാതി നൽകിയത്. എംഎൽഎയും ട്വന്റി 20യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന പോലീസ് കേസാണിത്.