കിഴക്കമ്പലം: കേസിനെതിരെ നിയമ നടപടിക്കില്ലെന്നു സാബു എം.ജേക്കബ്. പോലീസ് തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും ജയിലിൽ പോകാൻ തയാറെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വേദികളിൽ നിന്നു വിട്ടുനിൽക്കാൻ ട്വന്റി 20യുടെ ജനപ്രതിനിധികൾക്ക് അവകാശമുണ്ട്. സംഘടനയുടെ തീരുമാനം പി.വി.ശ്രീനിജിൻ എംഎൽഎയെ ബഹിഷ്കരിക്കുക എന്നുള്ളതാണ്. ഇതു തുടരും
ഐക്കരനാട് പഞ്ചായത്തിൽ നടന്ന പരിപാടി കൃഷി വകുപ്പും പഞ്ചായത്തുമായി ചേർന്ന് സഘടിപ്പിച്ചതാണ്. ഇതിൽ പങ്കെടുക്കേണ്ട ആവശ്യം എംഎൽഎയ്ക്കില്ല. അതിനാലാണ് പ്രസിഡന്റ് ഡീന ദീപക്ക് വേദിയിൽ നിന്നും ഇറങ്ങിപ്പോയതെന്നും സാബു പറഞ്ഞു. മലയിടംതുരുത്ത് സ്കൂൾ ട്വന്റി 20യുടെ ഫണ്ടുപയോഗിച്ചാണ് നിർമിച്ചത്. എന്നാൽ എംഎൽഎ ക്രെഡിറ്റ് സ്വന്തം പേരിലാക്കി മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. ശ്രീനിജിൻ എംഎൽഎ ആയതിനു ശേഷം മൃഗസംരക്ഷണ വകുപ്പൊഴിച്ച് എല്ലാ സർക്കാർ വകുപ്പുകളും കിറ്റെക്സിൽ മാരത്തോൺ പരിശോധന നടത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. നെല്ലാട് - കിഴക്കമ്പലം റോഡ് നിർമാണം ട്വന്റി 20 ചെയ്യാനൊരുങ്ങിയപ്പോൾ എംഎൽഎ തടസപ്പെടുത്തി, പഞ്ചായത്തിന്റെ സ്ട്രീറ്റ് ലൈറ്റ് പദ്ധതി മുടക്കാൻ ശ്രമിച്ചു, കിറ്റെക്സിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വരെ എംഎൽഎ ശ്രമിച്ചുവെന്നും അദ്ദേഹംആരോപിച്ചു.