തിരുമാറാടി: പഞ്ചായത്തിലെ കാരക്കാട്ടുമലയുടെ സംരക്ഷണത്തിനായി രാവും പകലും കാവലിരിക്കുന്ന നാട്ടുകാർക്ക് പിന്തുണയേറുന്നു. കാരക്കാട്ടുമല സംരക്ഷണ സമിതിയുടെ രാപ്പകൽ സമരത്തിൽ പിന്തുണയുമായി വിവിധ പ്രദേശങ്ങളിൽനിന്നും ജനങ്ങൾ എത്തുന്നുണ്ട്. പാറമട ലോബിയുടെ കടന്നുകയറ്റത്തിനെതിരെ നേരത്തെ ശക്തമായ പ്രതിരോധ സമരം തീർത്ത മണ്ഡലംമല സംരക്ഷണ സമിതി പ്രസിഡന്റ് അജി മഞ്ഞകടന്പിൽ, സെക്രട്ടറി ജോണ്സണ് ജോർജ്, എം.എം. ജോർജ്, ഷിബു വെട്ടിമൂട്, പി.ടി. സജീവൻ, അജേഷ് വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.
കണ്ണീറ്റുമല കുടിവെള്ള
പദ്ധതിക്ക് തുടക്കമായി
പിറവം: പിറവം നഗരസഭയിലെ കണ്ണീറ്റുമല മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 40.90 ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. 14-ാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ കണ്ണീറ്റുമല, ഇല്ലിക്കമല, പന്നിക്കോട്ടുമല, പുന്നാട്ടുകുഴി, കൊമ്പനാമല പ്രദേശവാസികൾക്ക് പദ്ധതി പ്രയോജനപ്രദമാകും.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പ് കാലംപ്പഴക്കം മൂലം നിരന്തരമായി തകരുകയും വെള്ളം പാഴായി പോവുകയുമായിരുന്നു. ഇടപ്പള്ളിച്ചിറയിൽ നിന്നുമാണ് വെള്ളമെടുക്കുന്നത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരം 10 ഗേജുള്ള 160 എംഎം പിവിസി പൈപ്പ് സ്ഥാപിക്കും. ഇടപ്പള്ളിച്ചിറ-എരപ്പാംകുഴി റോഡ് നവീകരണത്തിന് 23 ലക്ഷം രൂപ പാസാക്കി ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൊമ്പനാമലയിൽ 37 ലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക് നിർമിക്കുന്നതിന് 1.30 കോടി രൂപയുടെ മറ്റൊരു നഗരസഭാ പദ്ധതികൂടി ഇവിടെ നടപ്പാക്കും. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിച്ചു.