കോതമംഗലം: കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ മാമച്ചൻ ജോസഫ് മത്സരിക്കും. കോതമംഗലത്ത് നടന്ന യുഡിഎഫ് യോഗമാണ് മാമച്ചൻ ജോസഫിനെ തീരുമാനിച്ചത്. അംഗങ്ങൾക്ക് വിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം, കേരളാ കോണ്‍ഗ്രസ്ജേക്കബ് ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ, എ.ജി. ജോർജ്, കെ.പി. ബാബു തുടങ്ങിയവരുൾപ്പടെ വിവിധ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി. 12നാണ് കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ്-ഏഴ്, എൽഡിഎഫ്-ആറ് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് അംഗത്തെ അടർത്തിയെടുത്ത് ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് മുതിർന്ന നേതാക്കൾകൂടി യോഗം ചേർന്ന് തീരുമാനങ്ങളെടുത്തത്.