കാഞ്ഞൂർ : പ്രസിദ്ധമായ കാഞ്ഞൂർ തിരുനാളിനോടനുബന്ധിച്ചുള്ള സ്മരണിക പ്രകാശനം ചെയ്തു. ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാംപറമ്പിലിൽ നിന്നു വിൽസൺ വെളുത്തേപ്പിള്ളി സുവനീർ ഏറ്റുവാങ്ങി. തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ സെബാസ്റ്റ്യൻ പോൾ, കൈക്കാരന്മാരായ ഡേവീസ് അയിനിയാടൻ, ബാബു അവൂക്കാരൻ, ഭാരവാഹികളായ ബിജു പാറയ്ക്കൽ, ഡേവിസ് പെരുമായൻ, അജീഷ് കെ. ജോണി, ബിജു കാഞ്ഞിരത്തിങ്കൽ, ഫെനിക്സ് പോൾ എന്നിവർ പങ്കെടുത്തു. ജനുവരി 19, 20 തീയതികളിലാണു തിരുനാൾ.
ലഹരിക്കെതിരേ ഗോൾ ചലഞ്ച്
അങ്കമാലി: മോർണിംഗ് സാറ്റാർ ഹോം സയൻസ് കോളജിൽ എൻഎസ്എസിന്റെയും ഫിസിക്കൽ എഡ്വക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരേ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റോസിലി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ കലാകായിക പ്രവർത്തനങ്ങളിൽ ഉത്സുകരായി ലഹരിക്കെതിരെ പോരാടണമെന്ന് സിസ്റ്റർ പറഞ്ഞു. ഐക്യുഎസി ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. ലിസ്മിത ഗോഡ്വിൻ ആശംസയർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. മേഘ തമ്പി, ഡോ. ജി. രശ്മി, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഡോണ ജോൺ എന്നിവർ സന്നിഹിതരായി.