അങ്കമാലി: പൊങ്ങം നൈപുണ്യ കോളജ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. എറണാകുളം-അങ്കമാലിഅതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് പൊട്ടക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ വിദ്യാഭ്യാസ രംഗത്തെ മികവിനായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിന്‍സിപ്പലുമായ റവ.ഡോ. പോളച്ചന്, അക്കാദമിക് വൈസ് പ്രിന്‍സിപ്പല്‍ ട്രീസ പാറക്കല്‍, എച്ച്ആര്‍ ഡയറക്ടര്‍ ഡോ.സാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയെക്കുറിച്ചുള്ള വീഡിയോ ചടങ്ങില്‍ പ്രകാശിപ്പിക്കുകയും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ പുതുക്കുകയും ചെയ്തു.