ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മുളന്തുരുത്തി പെരുമ്പിള്ളി പാണാര് പാലത്തിനു സമീപം പുത്തറമലയില് സഞ്ചു സാബു(23) വിനെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്.
മുളന്തുരുത്തി പോലീസ് സ്റ്റേഷന്, തൃപ്പൂണിത്തുറ എക്സൈസ് ഓഫീസ് പരിധികളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളില്‍ കൊലപാതക ശ്രമം, അടിപിടി, മയക്കു മരുന്ന് കേസ് തുടങ്ങി നിരവധി കേസിലെ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.