ചെറായി: ചെറായി രക്തേശ്വരി ബീച്ച് റോഡിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ കായലിൽ പതിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ സ്വദേശി തെക്കോട്ട് രാജേഷ് ആണ് കാർ ഓടിച്ചിരുന്നത്. കൂടെ സുഹൃത്തും ഉണ്ടായിരുന്നു. കായലിൽ വീണ കാറിൽനിന്ന് ഇരുവരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്നുവർഷം മുന്പ് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇവിടെ കായലിൽ വീണ് വീട്ടമ്മ മുങ്ങിമരിച്ചിരുന്നു. നാലു വളവുകൾ ഉള്ള റോഡിൽ രാത്രികാലങ്ങളിൽ ദിശ മനസിലാക്കുവാനുള്ള ബോർഡുകൾ ഇല്ലാത്തതുമൂലമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.