നിലന്പൂർ: ബ്രഹ്മകുമാരീസിന്റെ ശാന്തി മഹോത്സവത്തിന് നിലന്പൂർ ബ്രഹ്മകുമാരി ആസ്ഥാനത്ത് തുടക്കമായി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിലെ ആദ്യദിനമായിരുന്ന ഇന്നലെ ആധ്യാത്മിക വിദ്യാഭ്യാസ പ്രദർശനമാണ് നടന്നത്.
ഇന്നു ആധ്യാത്മിക സദസും നാളെ രാവിലെ ലോകസമാധാന സമ്മേളനവും നടക്കും. 21 വർഷമായി മലപ്പുറം ജില്ലയിൽ ആധ്യാത്മിക രംഗത്ത് ബ്രഹ്മകുമാരീസിന്റെ സേവനം ലഭ്യാണ്. ഈശ്വരീയ വിശ്വവിദ്യാലയമായാണ് പ്രവർത്തിച്ചു വരുന്നത്. പരിപാടികളോടനുബന്ധിച്ച് ജില്ലയിൽ തന്നെ ബ്രഹ്മകുമാരീസിന് സ്വന്തമായുള്ള നിലന്പൂരിലെ ആസ്ഥാന മന്ദിരത്തിന്റെ സമർപ്പണവും നടക്കും. ജില്ലയിലെ നൂറോളം വിശിഷ്ടവ്യക്തികളെ ചടങ്ങിൽ ആദരിക്കുന്നുമുണ്ട്.വിദ്യാഭ്യാസ പ്രദർശനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രഹ്മകുമാരി മീന, ബ്രഹ്മകുമാരി ശാന്ത, ബ്രഹ്മകുമാരി പവിത്ര, ബ്രദർ ഗോപാലകൃഷ്ണൻ എന്നിവർക്ക് പുറമെ നടുവത്ത് മനയിലെ കദംബൻ നന്പൂതിരി, പാണ്ടിക്കാട് മരനാട്ടുമന മോഹനൻ നന്പൂതിരി, നിലന്പൂർ കോവിലകം അംഗം രാജേന്ദ്രവർമ, നഗരസഭാംഗം സൈജിമോൾ, പ്രഫ. ശിവശങ്കരൻ, നിലന്പൂർ ജോയിന്റ് ആർടിഒ കെ.പി. ദിലീപ്, ആൻ തേജസ് തുടങ്ങിയവർ പങ്കെടുത്തു.