പൂക്കോട്ടുംപാടം: ചുള്ളിയോട് പ്രത്യാശനാഥാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ദേവാലയ വികാരി ഫാ. ജോമോൻ കുന്നക്കാട്ടുതടത്തിൽ കൊടിയേറ്റു കർമം നിർവഹിച്ചു. തിരുനാളിന്റെ ഭാഗമായി ഇന്നു ജപമാല, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന,കുരിശ് ദേവാലയത്തിലേക്കു തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും. ആഘോഷമായ വിശുദ്ധ കുർബാനക്ക് നീറിക്കാട് വികാരി ഫാ. സുജിത്ത് കാഞ്ഞിരത്തുംമുട്ടിൽ നേതൃത്വം നൽകും. എംഎസ്പി സെമിനാരി റെക്ടർ ഫാ. ജിബിൽ കുഴിവേലിയിൽ വചന സന്ദേശം നൽകും.
നാളെ രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾ റാസക്ക് ഫാ. ജീനുകാവിൽ, ഫാ. ബൈജു മുകളേൽ, ഫാ. സുജിത്ത് കാഞ്ഞിരത്തുംമുട്ടിൽ, ഫാ. ജിബിൽ കുഴിവേലിയിൽ, ഫാ. ജിബിൽ പാറേപറന്പിൽ എന്നിവർ കാർമികത്വം വഹിക്കും. കുറ്റൂർ വികാരി ഫാ. റെന്നി കട്ടേൽ തിരുനാൾ സന്ദേശം നൽകും. ഉച്ചക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയും നടക്കും. തുടർന്നു തിരുനാളിന് സമാപനമാകും.