നെടുങ്കണ്ടം: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനായി സ്ഥാപിച്ച മിനി ചാര്‍ജിംഗ് സ്റ്റേഷന് ഉപയോഗിക്കാന്‍ കഴിയാതെ വാഹന ഉടമകള്‍. നെടുങ്കണ്ടത്തിനു സമീപം കല്ലാറില്‍ കെഎസ്ഇബി സ്ഥാപിച്ച മിനി ചാര്‍ജിംഗ് യൂണിറ്റാണ് പ്രയോജനരഹിതമായത്.
കുമളി-മൂന്നാര്‍ സംസ്ഥാനപാത കടന്നുപോകുന്ന കല്ലാറില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറിനു സമീപത്തെ വൈദ്യുത പോസ്റ്റിലാണ് മിനി ചാര്‍ജിംഗ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്താനാവാത്ത സ്ഥിതിയാണ്.
ട്രാന്‍സ്ഫോര്‍മറിനു സമീപം കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്ന കമ്പികളും വൈദ്യുത പോസ്റ്റുകളും കിടക്കുന്നതാണ് തടസമായി നില്‍ക്കുന്നത്. ഇവിടെനിന്നും ഇവ മാറ്റിയാല്‍ മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വാഹനം പാര്‍ക്ക് ചെയ്ത് ചാര്‍ജിംഗിനു സാധിക്കുകയുള്ളൂ.
കൂടാതെ ചാര്‍ജിംഗ് യൂണിറ്റ് ഉള്ളതായി ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതിനാല്‍ ഇവിടെ ഒരു ചാര്‍ജിംഗ് സ്റ്റേഷന് ഉള്ളതായി ഇതുവഴി പോകുന്നവർക്ക് അറിയാനും കഴിയില്ല.
കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലൂടെ ദിവസേന ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. വിനോദസഞ്ചാരികളുടെ അടക്കം നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങളും ഇതുവഴി എത്താറുണ്ട്. ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാനാണ് കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിച്ചത്.