രാജാക്കാട്: ഇടുക്കി രൂപതയിലെ വൈദികവിദ്യാർഥികളുടെ പരിശീലനകേന്ദ്രമായി നിർമിച്ച വാക്കാസിറ്റിയിലെ പന്നിയാർ സെന്റ് ജോസഫ്സ് ഫോർമേഷൻ സെന്ററിന്റെ ആശീർവാദവും ഉദ്ഘാടനവും ചാപ്പലിന്റെ വെഞ്ചരിപ്പും ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ നിർവഹിച്ചു.
രൂപതയിലെ നാലാം വർഷ വൈദികവിദ്യാർഥികളുടെ പഠനമാണ് ഫോർമേഷൻ സെന്ററിൽ നടക്കുക. ഇടുക്കി രൂപതയുടെ തടിയംപാട് മാർ എഫ്രേം മൈനർ സെമിനാരിയിൽ മൂന്നു വർഷം പഠനം പൂർത്തിയാക്കിയാണ് നാലാം വർഷ പഠനത്തിനായി രാജാക്കാട് ഫോർമേഷൻ സെൻറ്ററിലേക്കു വിദ്യാർഥികൾ എത്തുന്നത്.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസ് പ്ലാച്ചിക്കൽ, സിഞ്ചെല്ലൂസ് മോണ്‍. ഏബ്രഹാം പുറയാറ്റ്, ചാൻസലർ ഫാ. ഷൈൻ പഞ്ഞിക്കുന്നേൽ, പ്രോ ചാൻസലർ ഫാ.ജോർജ് തകിടിയേൽ, രൂപത
പ്രൊക്കുറേറ്റർ ഫാ. ജോസ് തച്ചുകുന്നേൽ, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ. ജോബി വാഴയിൽ, ഫൊറോന വികാരിമാരായ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. ജോർജ്് തുന്പനിരപ്പേൽ, ഫാ. ജോസ് ചിറ്റടി, റെക്ടർ ഫാ. ജെയിംസ് തെള്ളിയാങ്കൽ, ഫാ. ജിജി വടക്കേൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.