കാക്കനാട്: കാക്കനാട് സീപോർട്ട്-എയർ പോർട്ട് റോഡിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇൻഫോപാർക്ക് ജീവനക്കാരൻ കളമശേരി ജോസ് പാർക്ക് റസിഡൻസിൽ ബോണി എം. വർഗീസ് (23) ആണ് മരിച്ചത്.
ഉദയംപേരൂർ നിന്നും ഗ്യാസ് നിറച്ചുവരികയായിരുന്ന കർണാടക രജിസ്ട്രേഷനുള്ള ടാങ്കർ ലോറിക്കടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലിന് കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ഇടതുവശം ചേർന്നുവരികയായിരുന്ന ബോണിയുടെ ഇരുചക്ര വാഹനം ടാങ്കറിന്റെ ഇടതുഭാഗത്തെ പിൻചക്രത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. ഇരുചക്ര വാഹനത്തിലൂടെ ടാങ്കർ കയറിയിറങ്ങി കുറച്ചുദൂരം വലിച്ചു കൊണ്ടുപോയി. തൽക്ഷണം ബോണി മരണപ്പെട്ടു. അപകടം നടന്നയുടനെ ടാങ്കർ ലോറി ഡ്രൈവർ ഇറങ്ങിയോടി.
ഡ്രൈവർ മാത്രമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ടാങ്കറിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി അളകപ്പനെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ടിസിഎസ് ജീവനക്കാരനാണ് മരിച്ച യുവാവ്. പിതാവ്: അഡ്വ. കെ.എം. വർഗീസ്. മാതാവ്: സുഷ വർഗീസ്.