ഗുരുവായൂർ: മാവിൻചുവട് ബയോ പാർക്ക് റോഡിൽ കാനപ്പണി തുടങ്ങിയതോടെ വാഹന കുരുക്കിൽപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിര. ഒരു മണിക്കൂറോളം വരെ ഇവിടെ വാഹനങ്ങൾ കുരുക്കിൽ പെട്ടു.
പാലം പണി നടക്കുന്നതിനാൽ ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ ഈ വഴിയിലൂടെയാണ് തിരിച്ചുവിടുന്നത്. എന്നാൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ വരുന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാനാകാൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടെ കഴിഞ്ഞ ദിവസമാണ് കാനപ്പണി ആരംഭിച്ചത്. ചെറിയ റോഡിൽ ഒരു വശം കാനയ്ക്കായി കുഴിച്ചതോടെ ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങുകയാണ്. കഴിഞ്ഞമാസമാണ് ഈ റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. അന്ന് കാനപണി നടത്തിയിരുന്നില്ല.
ശബരിമല സീസണ് ആയതിനാൽ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ഗുരുവായൂരിലേക്ക് വരുന്നത്. വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണുള്ളത്.