പുന്നയൂർക്കുളം: ലോട്ടറി ടിക്കറ്റ് നന്പർ തിരുത്തി വികലാംഗനായ ലോട്ടറി വിൽപ്പനക്കാരനെ പറ്റിച്ചതായി പരാതി. ചമ്മന്നൂർ ഉപ്പത്തിൽ വീട്ടിൽ സദാനന്ദനെയാണ് പറ്റിച്ചത്.
കൊട്ടിങ്ങൾപടിക്കൽ റോഡ് സെെഡിലിരുന്ന് ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന സദാനന്ദന്റെ അരികിൽ ഇന്നലെ അജ്ഞാതനായ യുവാവ് ബെെക്കിലെത്തി കഴിഞ്ഞ ഒന്നാം തിയതി നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഏതാനും ടിക്കറ്റുകൾ ഏൽപ്പിക്കുകയും എല്ലാ ടിക്കറ്റിനും പ്രോത്സാഹ സമ്മാനം അടിച്ചതായും കാണിച്ചു. ഇയാൾ പുതിയ ടിക്കറ്റ് വാങ്ങുകുയം ബാക്കി പെെസ കെെപ്പറ്റി സ്ഥലം വിടുകയായിരുന്നു. എന്നാൽ, സദാനന്ദൻ മൊത്ത വിൽപ്പനക്കാരനെ ടിക്കറ്റ് ഏൽപ്പിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിഞ്ഞത്. വടക്കേക്കാട് പോലീസിൽ പരാതി നല്കി.