ഇരിങ്ങാലക്കുട: രൂപത കത്തോലിക്ക കോണ്‍ഗ്രസ് അവാർഡ് മീറ്റ് പത്തിന് നടക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രൂപത മതബോധന പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയ വിദ്യാർഥികളെയും ഈ വർഷത്തെ രൂപത കത്തോലിക്ക കോണ്‍ഗ്രസ് വിദ്യാമിത്്രത അവാർഡ് ജേതാവ് ഡോ. ഷാജു ഐനിക്കൽ, കർമശ്രേഷ്ഠ അവാർഡ് ജേതാവ് പി.പി. വർഗീസ്, സംഘടനാ വൈഭവ് അവാർഡ് ജേതാവ് ഡേവീസ് തുളുവത്ത് എന്നിവരേയും ആദരിക്കുന്നു.
ഉച്ചതിരിഞ്ഞ് 2.30ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തും. പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിക്കും.