തൃശൂർ: അമല മെഡിക്കൽ കോളജിൽ രോഗികളുടെ സൗകര്യാർഥം സായാഹ്ന ഒപി ആരംഭിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ് ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ഡോ. ബെറ്റ്സി തോമസ്, ഡോ. രാജേഷ് ആന്റോ, സൈജു സി. എടക്കളത്തൂർ, ബോർജിയോ എന്നിവർ പ്രസംഗിച്ചു. സേക്രട്ട് ഹാർട്ട് ബ്ലോക്കിൽ ആരംഭിച്ച ഒപി വൈകീട്ട് 5.30 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.
ജനറൽ മെഡിസിൻ, ശിശുരോഗം, സ്ത്രീരോഗം, അസ്ഥിരോഗം, ഹൃദ്രോഗം, കിഡ്നിരോഗം, ശ്വാസകോശരോഗം, ഉദരരോഗം, എന്റോക്രൈനോളജി, ഫാമിലി മെഡിസിൻ വിഭാഗങ്ങളാണു പ്രവർത്തിക്കുക. വിവരങ്ങൾക്ക് : 9846337746.
ജനറൽ മെഡിസിൻ, ശിശുരോഗം, സ്ത്രീരോഗം, അസ്ഥിരോഗം, ഹൃദ്രോഗം, കിഡ്നിരോഗം, ശ്വാസകോശരോഗം, ഉദരരോഗം, എന്റോക്രൈനോളജി, ഫാമിലി മെഡിസിൻ വിഭാഗങ്ങളാണു പ്രവർത്തിക്കുക. വിവരങ്ങൾക്ക് : 9846337746.