സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2300 വീടുകളിലേക്കു സൗജന്യ കുടിവെള്ള കണക്ഷന് നല്കാൻ കൗൺസിൽ തീരുമാനിച്ചു. ജനകീയാസൂത്രണപദ്ധതി വഴി കേള്‍വിശക്തി കൂട്ടുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്റെ മെയിന്റനന്‍സിനായി 50,000 രൂപ വീതം പത്തു പേര്‍ക്ക് നല്‍കാനും തീരുമാനിച്ചു. 78 അജൻഡകളില്‍ രണ്ടെണ്ണമൊഴികെ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു.