മൂവാറ്റുപുഴ: വാളകം മാർ സ്റ്റീഫൻ ഹൈസ്കൂളിൽ നാളെ പൂർവവിദ്യാർഥി അധ്യാപക സംഗമം നടക്കും. ‘ഒരുമ-81’ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർ സ്റ്റീഫൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ 1981 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളും അധ്യാപകരുമാണ് ഒത്തുചേരുന്നത്. പ്രഫ. വർഗീസ് എസ്. നെടുന്തള്ളിയിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജെബി മാത്യു അധ്യക്ഷത വഹിക്കും.
സഹപാഠികളുടെ മക്കൾക്കായി രൂപീകരിച്ച പഠനസഹായ പദ്ധതിയുടെ ഉദ്ഘാടനം ഒ.വി. ബാബു നിർവഹിക്കും. അധ്യാപകരെ ആദരിക്കൽ, വിവിധ കാലാകായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും. പ്രധാനാധ്യാപകൻ ബൈജു എം. വർഗീസ്, മാനേജർ ഫാ. തോമസ് മാളിയേക്കൽ, സാബു ജോസഫ്, കെ.കെ. തങ്കപ്പൻ, ടി.ജെ. പ്രസാദ്, ജോയി വാഴക്കാലായിൽ എന്നിവർ പ്രസംഗിക്കും.