പിറവം: പിറവം താലൂക്ക് ആശുപ്രതിയുടെ കീഴിൽ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം മാമലക്കവലയിൽ പ്രവർത്തനമാരംഭിച്ചു. 27-ാം വാർഡിൽ ആരംഭിച്ചിരിക്കുന്ന ഉപകേന്ദ്രം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, കൗൺസിലർമാർ ആശുപത്രി സൂപ്രണ്ട് സുനിൽ ജെ. ഇളന്താട്ട് എന്നിവർ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ ഷുഗർ, പ്രഷർ എന്നിവ പരിശോധിക്കുവാനുള്ള സൗകര്യവും, അത്യാവശ്യഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും, ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും കൗമാരക്കാർക്കുമുള്ള പ്രതിരോധ കുത്തിവെയ്പ്പുകളും ഉപകേന്ദ്രത്തിൽ ലഭ്യമാണ്.