കൂത്താട്ടുകുളം: പോലീസ് സ്റ്റേഷൻ കാണാനെത്തിയ കുട്ടികളെ പാട്ടുപാടിയും മധുരം നൽകിയും വരവേറ്റ് കൂത്താട്ടുകുളം ജനമൈത്രി പോലീസ്. കൂത്താട്ടുകുളം ബിആർസി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഫീൽഡ് ട്രിപ്പാണ് പോലീസിന്റെ കരുതലിൽ ആഘോഷമായി മാറിയത്.
എസ്ഐ എം.പി. എബിയാണ് കുട്ടികളെ പാട്ടുകൾ പാടി വരവേറ്റത്. പേടിയോടെ വന്ന കുട്ടികളെ നിമിഷങ്ങൾകൊണ്ട് പോലീസ് മാമൻമാർ കൂട്ടുകാരാക്കി മാറ്റി. തുടർന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പോലീസുകാരും ചേർന്നു നടത്തിയ കലാപരിപാടികൾ ശ്രദ്ധേയമായി. എസ്ഐമാരായ എം.കെ. ജയകുമാർ, വി.കെ. രതീഷ്, ബിപിസി ബിനോയ് കെ. ജോസഫ്, എച്ച്എം ഫോറം സെക്രട്ടറി എ.വി. മനോജ്, സ്പെഷൽ എഡ്യുക്കേറ്റർമാരായ രാഹുൽ സി. രാജൻ, ഷൈനി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
അരീക്കൽ വെള്ളച്ചാട്ടം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, വായനശാല, ബസ്സ്റ്റാൻഡ്, വിളക്കുപള്ളി തുടങ്ങിയ സ്ഥലങ്ങളും കുട്ടികൾ സന്ദർശിച്ചു. ഉച്ചഭക്ഷണത്തിനായി കൂത്താട്ടുകുളം ടൗണ്‍ പള്ളിയിലെത്തിയ കുട്ടികളെ ഫാ. സിറിയക് തടത്തിൽ, ഫാ. ബിനോയ് കിഴക്കേപറന്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.