സ​പ്ത​സ്വ​ര​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ സം​ഗീ​തം ദൈ​വീ​ക​മാ​ണെ​ന്ന് ഡോ. ​ആ​ന​ന്ദ​ബോ​സ്

09:20 PM Jun 01, 2021 | Deepika.com
ന്യൂഡ​ൽ​ഹി: സ​പ്ത​സ്വ​ര​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ സം​ഗീ​തം ദൈ​വി​ക​മാ​ണെ​ന്നും അ​വ മ​നു​ഷ്യ മ​ന​സു​ക​ളു​ടെ വി​ര​സ​ത​യ​ക​റ്റാ​നും ഉന്മേ​ഷം പ​ക​രാ​നു​മു​ള്ള ഊർ​ജം പ​ക​ർന്നു ന​ൽ​കു​മെ​ന്നും ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ്. സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​വ​രി​ൽ സ​ന്തോ​ഷം, ദുഃ​ഖം, അ​നു​ക​ന്പ, ശാ​ന്തി തു​ട​ങ്ങി​യ വി​കാ​ര​ങ്ങ​ൾ ഉ​ള​വാ​ക്കാ​നും രോ​ഗ​ശ​മ​ന​ത്തി​നു​വ​രെ സം​ഗീ​തം ഉ​പ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രു​തി​ല​യ ലൈ​വ് മ്യൂ​സി​ക് ട്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2021 മെ​യ് 30 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന വി​ർ​ച്വ​ൽ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ്രു​തി​ല​യ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ര​ഘു​നാ​ഥ് ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ക​ലാ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. കേ​ര​ളാ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ച​ക്ക​പ്പ​ഴം സീ​രി​യ​ലി​ലൂ​ടെ മ​ല​യാ​ളി മ​ന​സു​ക​ളി​ൽ കു​ടി​യേ​റി​യ കു​ഞ്ഞു സാ​ധി​കാ സു​രേ​ഷ് കു​ടും​ബ സം​ഗ​മ​ത്തി​ൽ അ​തി​ഥി​യാ​യെ​ത്തി എ​ല്ലാ​വ​രോ​ടും സം​വ​ദി​ച്ചു.

സം​ഗീ​തം, ഹാ​സ്യ പ​രി​പാ​ടി​ക​ൾ, ചി​ത്ര ര​ച​ന എ​ന്നി​വ ച​ട​ങ്ങു​ക​ൾ​ക്ക് ചാ​രു​ത​യേ​കി. കെ ​കെ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ് പ്ര​ദീ​പ്, സ​തീ​ഷ്, ഗി​രി​ജാ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി