മൂവാറ്റുപുഴ: നാട് കാണാനെത്തിയ കുരങ്ങ് നാട്ടുകാർക്കു കൗതുകമായി. ഇന്നലെ രാവിലെ പായിപ്ര കക്ഷായിപ്പടി-മില്ലുംപടി പ്രദേശങ്ങളിലാണ് വഴി തെറ്റിയെത്തിയ കുരങ്ങ് അലഞ്ഞുതിരിഞ്ഞത്.
ചെറുവട്ടൂർ ഭാഗത്തുനിന്നെത്തിയ കുരങ്ങ് വീടുകൾക്കു മുകളിലും മരങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ കുരങ്ങിനെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. പായിപ്ര മില്ലുംപടിയിലെ കടവരാന്തയിലെത്തിയ കുരങ്ങനെ പഴങ്ങളും മിഠായികളും നൽകിയാണ് നാട്ടുകാർ സ്വീകരിച്ചത്. കുരങ്ങനൊപ്പം സെൽഫിയെടുക്കലും തകൃതിയായി നടന്നു. വിദ്യാർഥികളടക്കം തടിച്ചുകൂടിയതോടെ കുരങ്ങൻ പോയാലിമലയിലെ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു.