മൂവാറ്റുപുഴ: ഓട്ടോ സ്പോർട്സ് ഇന്ത്യ(എഎസ്ഐ) എൻജിനീയറിംഗ് വിദ്യാർഥികൾക്കായി ഗോവയിൽ സംഘടിപ്പിക്കുന്ന നാഷണൽ മെഗാ എടിവി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ നിർമിച്ച ഓൾ ടെറെയ്ൻ വെഹിക്കിൾ(എടിവി)യുടെ അവതരണം കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ. ഷണ്മുഖേഷ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. രാജ്യത്തെ പ്രമുഖ എൻജിനീയറിംഗ് കോളജുകൾ പങ്കെടുക്കുന്ന ചാന്പ്യൻഷിപ്പിൽ കേരളത്തിൽനിന്നു വിശ്വജ്യോതി കോളജിലെ വിദ്യാർഥികൾ നിർമ്മിച്ച പ്രൊജക്ടിനാണ് അവസരം ലഭിച്ചത്. കോളജിലെ ഇൻവിക്റ്റസ് ടെക്നിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുടെ ടീം ആണ് എടിവി നിർമിച്ചത്.